കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം 22 മുതൽ 30 വരെ നടക്കും.
പരിപാടികളുടെ ഭാഗമായി വനിതാ ശിങ്കാരി മേള മത്സരം, തിരുവാതിരക്കളി മത്സരം എന്നിവ നടക്കും. 22നാണ് വനിതാ ശിങ്കാരി മേള മത്സരം.
തിരുവാതിരക്കളി മത്സരം 24ന് നടക്കും. വിജയികള്‍ക്ക് കാഷ് പ്രൈസ്, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8330858604.